തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലെന്ന് കസ്റ്റംസ്. പ്രതികള്‍ക്ക് കൂടുതല്‍ പേരുമായി ബന്ധമുള്ളതിന് തെളിവ് ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയക്കാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ബ്യൂറോക്രാറ്റുകള്‍ തുടങ്ങിയവര്‍ക്കെതിരെയാണ് തെളിവ് ലഭിച്ചിരിക്കുന്നതെന്നും കസ്റ്റംസ് പറഞ്ഞു.
ഇതില്‍ ഓരോരുത്തരെയായി ചോദ്യം ചെയ്യലിന് വിളിപ്പിക്കും. ഇതിനായുള്ള നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയെന്ന് കസ്റ്റംസ് അറിയിച്ചു. ശിവശങ്കറെ വീണ്ടും വിളിപ്പിക്കുമെന്നും കസ്റ്റംസ് അറിയിച്ചു.
കഴിഞ്ഞ നാല് വര്‍ഷം എത്തിയ ഡിപ്ലൊമാറ്റിക് ബാഗുകളുടെ വിശദാംശങ്ങള്‍ കസ്റ്റംസ് തേടിയിട്ടുണ്ട്. സംസ്ഥാന പ്രോട്ടോക്കോള്‍ വിഭാഗം, കേന്ദ്ര വിദേശകാര്യ മന്ത്രാലയം എന്നിവരോടാണ് വിവരം തേടിയത്. കേസില്‍ കൂടുതല്‍ അറസ്റ്റുകളിലേക്ക് കടക്കുമെന്നാണ് കസ്റ്റംസ് പറയുന്നത്.