തിരുവനന്തപുരം: ക്രൈം ബ്രാഞ്ച് മേധാവിയായ ടോമിന് ജെ തച്ചങ്കരി ഐപിഎസിന് ഡിജിപി റാങ്ക് നല്കി സര്‍ക്കാര്‍ ഉത്തരവിറക്കി. പോലീസിന് പുറത്തുള്ള പ്രധാനപ്പെട്ട ഒരു പദവി നല്‍കാനാണ് സാധ്യതയെന്നാണ് സൂചന. 1986 ബാച്ചിലെ റോഡ് സേഫ്റ്റി കമ്മീഷണര്‍ ശങ്കര്‍ റെഡ്ഢി ഈ മാസം 31 ന് വിരമിച്ച ഒഴിവിലേക്കാണ് 1987 ബാച്ചുകാരനായ ടോമിന് ജെ തച്ചങ്കരിയെ ഡിജിപി ആയി സ്ഥാനക്കയറ്റം നല്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. ഈ സ്ഥാനത്തേക്ക് നിയമനം പിന്നീട് നല്‍കും. 2021 ജൂണില്‍ സംസ്ഥാനത്തിന്റെ പോലീസ് മേധാവി പദവിയില്‍ നിന്നും ലോക്നാഥ് ബെഹ്റ വിരമിക്കുന്നതോടെ തച്ചങ്കരി സംസ്ഥാന പോലീസ് മേധാവിയാകും.
നേരത്തെ തച്ചങ്കരി കെഎസ്ആര്‍ടിസിയിലും ക്രൈം ബ്രാഞ്ചിലും നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ദേയമായിരുന്നു.കണ്ണൂര്‍ റേഞ്ച് ഐജി, പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ് എഡിജിപി, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍, ഫയര്‍ ഫോഴ്സ് മേധാവിയായും നിരവധി പൊതു മേഖലാ സ്ഥാപനങ്ങളുടെ തലവനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സര്‍വീസില്‍ മുന്‍കാലങ്ങളില്‍ കോഴിക്കോട്, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളുടെ പോലീസ് മേധാവി ആയിരുന്നു ടോമിന് ജെ തച്ചങ്കരി. ഇദ്ദേഹത്തിന് 3 വര്‍ഷത്തെ സേവനകാലാവധി ഇനിയും അവശേഷിക്കുന്നുണ്ട്