വെഞ്ഞാറമൂട് കൊലപാതകത്തിന്റെ മറവില്‍ സി.പി.എം സംസ്ഥാന വ്യാപകമായി നടത്തുന്ന അക്രമങ്ങള്‍ക്ക് ഏകീകൃത സ്വഭാവമുണ്ടെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി. ആരുടെയോ ആഹ്വാന പ്രകാരം അക്രമം നടത്തുന്നത് പോലെയാണ് തോന്നുന്നത്. കുറ്റവാളികളെ പിടികൂടി ശിക്ഷിക്കുന്നതിന് പകരം അക്രമം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് സി.പി.എം ശ്രമമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മിഥിലാജ് (30) വെമ്പായം സ്വദേശിയും ഹഖ് മുഹമ്മദ് (24) കലിങ്കുംമുഖം സ്വദേശിയുമാണ് കൊല്ലപ്പെട്ടത്. പ്രതികള്‍ കോണ്‍ഗ്രസുകാരെന്ന് എഫ്.ഐ.ആറില്‍ പൊലീസ് വ്യക്തമാക്കിയിരുന്നു. ഡി.വൈ.എഫ്.ഐക്കാരായ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും കൊല്ലുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ആസൂത്രണം. വാളും കത്തിയും ഉപയോഗിച്ച് ആറ് പേര് ചേര്‍ന്ന് കൊലനടത്തി. സംഭവത്തില്‍ ഇതുവരെ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.