കൊലക്കേസില്‍പ്പെട്ട് യമന്‍ ജയിലില്‍ കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് സ്റ്റേ. യമന്‍ പരമോന്നത നീതിപീഠമായ ജുഡീഷ്യല്‍ കൗണ്‍സിലിന്റേതാണ് തീരുമാനം. അപ്പീല്‍ കോടതി വിധിക്ക് എതിരായ നിമിഷ പ്രിയയുടെ അപ്പീല്‍ ജുഡീഷ്യല്‍ കൗണ്‍സില്‍ ഫയലില്‍ സ്വീകരിച്ചു. വധശിക്ഷയ്ക്കെതിരായ അപ്പീലില്‍ തീരുമാനം ആകുന്നതുവരെ സ്റ്റേ തുടരും.
നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ച വിചാരണക്കോടതി ഉത്തരവ് ശരിവച്ചു ഈ മാസം പതിനെട്ടിനാണ് അപ്പീല്‍ കോടതിയുടെ വിധി വന്നത്. ഈ ഉത്തരവിന് എതിരെയാണ് നിമിഷ പ്രിയ യമനിലെ പരമോന്നത നീതി പീഠം ആയ ജുഡീഷ്യല്‍ കൗണ്‍സിലിനെ സമീപിച്ചത്.
നിമിഷ പ്രിയയുടെ അപ്പീലില്‍ തീരുമാനം എടുക്കും വരെയാണ് ശിക്ഷ സ്റ്റേ ചെയ്തിരിക്കുന്നത്. യമന്‍ പ്രസിഡന്റ് ആണ് അപ്പീല്‍ പരിഗണിക്കുന്ന ജുഡീഷ്യല്‍ കൗണ്‍സിലിന്റെ അധ്യക്ഷന്‍. ശിക്ഷ നടപ്പാക്കുന്നത് നീട്ടി വയ്ക്കുക, നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചായിരുന്നു നിമിഷയുടെ അപ്പീല്‍.
സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളും കൊല്ലപ്പെട്ട യമന്‍ പൗരന്റെ ക്രിമിനല്‍ സ്വഭാവവും കണക്കില്‍ എടുക്കണമെന്ന് ഹര്‍ജിയില്‍ പറയുന്നു. വധശിക്ഷ ശരിവച്ച കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ച ഉടന്‍ എംബസിയും യമനില്‍ നിന്നുള്ള വക്കീലും അപ്പീല്‍ നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിരുന്നു. യമനി പൗരനായ തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് നിമിഷയ്ക്ക് എതിരായ കേസ്.
അതേസമയം യമനിലെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ എല്ലാവരുടെയും സഹായം വേണമെന്നു യമനിലെ ജയിലില്‍നിന്ന് നിമിഷ പ്രിയ. ഒത്തുതീര്‍പ്പായാലും തടവുശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് ആശങ്കയുണ്ട്. ഇത് ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നു നിമിഷ പറഞ്ഞു.
എങ്ങനെയെങ്കിലും യമനിലെ ജയിലില്‍നിന്ന് നാട്ടിലെത്താന്‍ സഹായിക്കണമെന്നാണ് നിമിഷപ്രിയ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോടും മലയാളികളോടും അഭ്യര്‍ത്ഥിക്കുന്നത്. നഷ്ടപരിഹാര തുക ആയ 70 ലക്ഷം സ്വരൂപിക്കുന്നതിന് സര്‍ക്കാരിന്റെ സഹായവും നിമിഷപ്രിയ തേടുന്നു.