കൊവിഡ് കാലത്ത് തിരുവാതിരയിലൂടെ ബോധവത്കരണവുമായി ആരോഗ്യ വകുപ്പ്. ഓണക്കാലത്തെ ആരോഗ്യ സംരക്ഷണത്തെ ആസ്പദമാക്കിയാണ് പ്രത്യേക തിരുവാതിര ബോധവത്കരണ വിഡിയോ ഇറക്കിയത്. തൃശൂര്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലാണ് ബോധവത്കരണ തിരുവാതിര. പ്രാഥമികാരോഗ്യ കേന്ദ്രം കൂത്തമ്പുള്ളയിലെ ആശാ പ്രവര്‍ത്തകരായിരുന്നു തിരുവാതിരക്ക് ചുവട് വച്ചത്. മാവേലി തമ്പുരാനായി വേഷമിട്ടത് ആരോഗ്യകേരളം തൃശൂരിന്റെ ജീവനക്കാരനായ ശശിയാണ്.
‘ഈ ഓണം, കരുതലോണം’ എന്നാണ് ഈ വര്‍ഷത്തെ ഓണത്തിനുള്ള ആരോഗ്യ വകുപ്പിന്റെ ബോധവത്കരണ സന്ദേശം. ബോധവത്കരണ തിരുവാതിരയുടെ ഗാനരചന വിരമിച്ച എച്ച്എസ് ആയ വിമല്‍ കുമാറാണ്. ആലാപനം നന്ദന സിബു. തിരുവാതിരക്ക് നേതൃത്വം നല്‍കിയത് ജെപിഎച്ച്എന്‍ ആയി പ്രവര്‍ത്തിക്കുന്ന കദീജ സിസ്റ്ററാണ്.