തന്റെ മുഖത്തിളക്കത്തിന്റെ രഹസ്യം പങ്കുവച്ച് നടി രാകുല്‍ പ്രീത് സിംഗ്. ഒരു ഫേസ് മാസ്ക് ആണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്ന് രാകുല്‍ പ്രീത് പറയുന്നു. സ്വന്തം യൂ ട്യൂബ് ചാനലിലൂടെയാണ് നടി ബ്യൂട്ടി സീക്രട്ട് വെളിപ്പെടുത്തിയത്.
വളരെ സിംപിള്‍ ആയൊരു ഫേസ് മാസ്ക്കാണിത്. അടുക്കളയില്‍ സാധാരണയുണ്ടാകാറുള്ള പഴം, തേന്‍, നാരങ്ങ എന്നിവയാണ് മാസ്ക് ഉണ്ടാക്കാനുള്ള ചേരുവകള്‍. ആദ്യം പഴം നന്നായി ഉടച്ചെടുക്കുക. പിന്നീട് പകുതി നാരങ്ങ പിഴിഞ്ഞ് ഇതില്‍ ചേര്‍ക്കണം. അതിലേക്ക് അര ടീസ്പൂണ്‍ തേന്‍ ഒഴിക്കാം. നന്നായി ഇവയെല്ലാം ഒരുമിച്ച് ചേര്‍ത്താല്‍ ബനാന മാസ്ക് റെഡി. ഇത് മുഖത്ത് നന്നായി പുരട്ടി ഉണങ്ങിയ ശേഷം കഴുകിക്കളയുക.
വരണ്ട ചര്‍മം ഉള്ളവര്‍ക്ക് ഈ മാസ്ക് വളരെ നല്ലതാണെന്ന് രാകുല്‍ പറയുന്നു. ചര്‍മത്തിലെ കറുത്ത പുള്ളികള്‍ നീക്കാന്‍ നാരങ്ങാ നീര് സഹായിക്കും. തേന്‍ ചര്‍മത്തെ മൃദുവാക്കും. കൂടാതെ പഴം ജലാംശത്തെ തടഞ്ഞുവക്കുമെന്നും രാകുല്‍ പറയുന്നു.