കോഴിക്കോട്: പീഡനക്കേസില്‍ പെട്ട വൈദികരെ ഐ.പി.സി പ്രകാരം ശിക്ഷിക്കണമെന്നും കാനോന്‍ നിയമമല്ല വേണ്ടതെന്നും കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.നിലവിലെ സംഭവങ്ങളില്‍ സഭ പ്രതിസന്ധയിലാണെന്നും കണ്ണന്താനം കോഴിക്കോട്ട് പറഞ്ഞു.
പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് പ്രശാന്ത് ഐ.എ.എസിനെ മാറ്റിയതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പ്രശാന്തിനെ മാറ്റണമെന്ന് പറഞ്ഞിരുന്നു. അതറിഞ്ഞിട്ടാണ് അദ്ദേഹം ഫേസ് ബുക്കില്‍ പോസ്റ്റിട്ടതെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭയിലേക്ക് മത്സരിക്കാന്‍ താനില്ലെന്നും. ചോദിച്ചാല്‍ വേണ്ടെന്ന് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.