ആക്ഷന്‍ കിംഗ് അര്ജുന് വില്ലനും വിശാല്‍ നായകനുമായി എത്തിയ ഇരുമ്പ് തിരൈ എന്ന തമിഴ് ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയാണ് തിയറ്ററുകളില്‍ മുന്നേറുന്നത്. എന്നാല്‍ ചിത്രത്തിനെതിരെ നേരത്തെ ബിജെപി രംഗത്തെത്തിയിരുന്നു. ആധാര്‍, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ വിഷയങ്ങളെ ചിത്രം വിമര്‍ശിക്കുന്നു എന്നായിരുന്നു പരാതി. എന്നാല്‍ കോടതി ഇത് തള്ളിക്കളഞ്ഞു.
ഇപ്പോഴിതാ ചിത്രത്തില്‍ ബിജെപിയെ പ്രകോപിപ്പിച്ച രംഗം അണിയറക്കാര്‍ യൂട്യൂബില്‍ അപ് ലോഡ് ചെയ്തിരിക്കുന്നു.
ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നാല്‍ എത്രമാത്രം ആപത്താണെന്ന് വ്യക്തമാക്കുന്ന ദൃശ്യം. ഡിജിറ്റല്‍ രീതിയില്‍ ബാങ്കിംഗ് തട്ടിപ്പ് നടത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആര്‍മി ഓഫീസറുടെ റോളിലാണ് വിശാല്‍ എത്തുന്നത്. അര്ജുന് അതിവിദഗ്ധനായ സൈബര്‍ വില്ലനായും.