സംസ്ഥാനത്ത് ഇന്ന് നാല് പേര് കോവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം, തിരുവല്ല, കോഴിക്കോട് സ്വദേശികളാണ് മരിച്ചത്. തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശി ബഷീര്‍ മെഡിക്കല്‍ കോളജിലാണ് മരിച്ചത്. ഇദ്ദേഹത്തിന് വൃക്ക സംബന്ധമായ അസുഖവും ഉണ്ടായിരുന്നു.
കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന തിരുവല്ല സ്വദേശി മാത്യുവാണ് ഇന്ന് മരിച്ച രണ്ടാമത്തെയാള്‍. ഇദ്ദേഹത്തിനും വൃക്ക സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു. വടകര സ്വദേശി മോഹനന്, ഫറോക്ക് സ്വദേശി രാജലക്ഷ്മി എന്നിവരാണ് കോഴിക്കോട് മരിച്ചത്. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കോവിഡ് ബാധിച്ച് കോഴിക്കോട് രണ്ട് പേര് മരിച്ചു.
ഹൃദ്രോഗം, കിഡ്നി രോഗം, പ്രമേഹം എന്നിവക്ക് ചികില്‍സയിലിരിക്കെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് മോഹനന് കോവിഡ് സ്ഥിരീകരിച്ചത്. രാജലക്ഷ്മിയുടെ മകന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ ബന്ധുക്കളും നിരീക്ഷണത്തിലാണ്.