കൊച്ചി: തണ്ണീർത്തട സംരക്ഷണ നിയമ ഭേദഗതിയിലൂടെ കേരളത്തിലെ അവശേഷിക്കുന്ന നെൽവയലുകളുടെ മരണ മണിയാണ് ഇടതുപക്ഷ സർക്കാർ മുഴക്കിയത് എന്ന് ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥന പ്രസിഡന്റ് ജോയി മാളിയേക്കൻ കുറ്റപ്പെടുത്തി.
പുതിയ നിയമഭേദഗതിയിലൂടെ കേരളത്തിൽ ഭൂമാഫിയയയുടെ അഴിഞ്ഞാട്ടം ആണ് നടക്കാൻ പോകുന്നത്. ആർക്കും യഥേഷ്ടം തണ്ണീർത്തടങ്ങളും നെൽവയലുകളും മണ്ണിട്ട് രൂപഭേദം വരുത്തുവാൻ ഉള്ള അവസരം ആണ് ഈ നിയമത്തിലൂടെ സർക്കാർ ഭൂമാഫിയക്ക് അനുവദിച്ചിരിക്കുന്നത്. നിയമ ഭേദഗതിയുടെ പിറകിൽ വലിയ സാമ്പത്തിക അഴിമതിയാണ് എന്ന് സംസ്ഥന പ്രിഡിഡന്റ് ജോയി മാളിയേക്കൽ പറഞ്ഞു.
2008 ലെ നിയമത്തിൽ നെൽവയലുകളും തണ്ണീർത്തടങ്ങളും കൃത്യമായി നിർവചിക്കുകയും അവയെ രൂപഭേദം വരുത്തുന്നത് തടയുവാൻ ഉള്ള വകുപ്പുകൾ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ പുതിയ നിയമത്തിൽ വിജ്ഞാപനം ചെയ്യാത്ത ഭൂമി എന്നൊരു പുതിയ നിർവചനം നിർമിക്കുക വഴി വളഞ്ഞ വഴിയിലൂടെ നെൽപ്പാടങ്ങൾ നികത്തിയെടുക്കുവാൻ ഉള്ള ഒത്താശ ചെയ്യുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തു ഇടതുപക്ഷത്തിന്റെ തെരെഞ്ഞുടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞതിന്റെ നേരെ വിപരീതംമായിട്ടാണ് പുതിയ ഭേദഗതി.ഈ അഴിമതിയിൽ സി.പിഎമ്മും സിപിഐയും ഒരുപോലെ പങ്കാളികൾ ആണ് എന്ന് ജോയി മാളിയേക്കൽ പറഞ്ഞു.
കർഷകരെയും,കർഷക തൊഴിലാളികളെയും വഞ്ചിക്കുന്ന ഈ ഭേദഗതി പിൻവലിക്കണം എന്നും അല്ലാത്തപക്ഷം ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ശക്തമായ സമരം ആരംഭിക്കും എന്നും ജോയി മാളിയേക്കൽ പറഞ്ഞു.