കോവിഡിന്റെ സാഹചര്യത്തില്‍ പല സ്ഥലങ്ങളും കണ്ടെയിന്മെന്റ് ആയിട്ടുള്ളതിനാലും മഴക്കെ ടുതിമൂലവും ലൈഫ് മിഷന് പുതിയ ലിസ്റ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് അപേക്ഷ കൊടുക്കാനുള്ള തിയതി ആഗസ്റ്റ് 27 വരെ നീട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ആഗസ്റ്റ് 14 വരെയാ യിരുന്നു നേരത്തെസമയം നിശ്ചയിച്ചിരുന്നത്. വിശദ വിവരങ്ങള്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കാനും www.life2020.kerala.gov.in എന്ന വെബ്സൈറ് സന്ദര്‍ശിക്കുക.