മൂവാറ്റുപുഴ നഗരസഭയില്‍ കോവിഡ് സ്ഥിരീകരിച്ചു. 21ആംവാര്ഡിലെ അമ്പലംകുന്നു പ്രദേശത്താണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരുകുടുംബത്തിലെ 2 പേര്‍ക്കാണ് രോഗം പിടിപെട്ടത്. ഇവരെ ആലുവയില ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ വാര്‍ഡ് കൗണ്‍സിലര്‍ അടക്കം അയല്‍വാസികളായ 11പേര് നിരീക്ഷണത്തില്‍ പോയി. മെഡിക്കല്‍ റെപ്പായ ഭര്‍ത്താവിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. വേങ്ങൂര്‍ സ്വദേശിയാണ് ഇദ്ദേഹവും ആശുപത്രിയിലാണ്. ഇന്നലെയാണ് ഭാര്യക്കും മൂന്നുവയസുള്ള മകനും രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആശങ്കയിലാണ് തദ്ദേശവാസികള്‍. മൂവാറ്റുപുഴ സ്വദേശിനിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചയച്ചിരിക്കുന്നത് പെരുമ്പാവൂരാണ്. ഇവിടെയാണ് ഭര്‍ത്താവിന് കോവിഡ് സ്ഥിരീകരിച്ചത്.