കോട്ടയം മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. 5 ഗര്‍ഭിണികള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കര്‍ശന നിയന്ത്രണം ഗൈനോക്കോളജി വിഭാഗത്തില്‍ ഏര്‍പ്പെടുത്തിയത്. ഒരാഴ്ച്ചത്തേക്ക് മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗം ഓ പി പ്രവര്‍ത്തിക്കില്ലെന്ന് കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ടി.കെ ജയകുമാര്‍ പറഞ്ഞു. ഗൈനക്കോളജി വിഭാഗത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി യിരിക്കുന്നത്. ജനറല്‍ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും മറ്റുള്ളവര്‍ക്ക് ചികിത്സാ സൗകര്യം ഒരുക്കും. കഴിഞ്ഞ ആഴ്ച്ച കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗത്തില്‍ എത്തിയവര്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ വിവരം നല്‍കണം