തിരുവനന്തപുരം മേയര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. നഗരസഭയിലെ ഏഴ് കൗണ്‍സിലര്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് വീട്ടില്‍ മേയര്‍ കെ. ശ്രീകുമാര്‍ സ്വയം നിരീക്ഷണ ത്തിലായത്. കൗണ്‍സിലര്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടും മേയര്‍ നിരീക്ഷണത്തില്‍ പോവാത്തതിനെതിരെ ചില പരാതികള്‍ കോര്പ്പറേഷന് ജീവനക്കാര്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മേയര്‍ നിരീക്ഷണത്തില്‍ പോയതായി അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് ഉണ്ടായത്.