രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി കൈയ്യടി നേടിയ മിടുക്കി സഫ ഫെബിന് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്. ഇന്നലെ പ്ലസ് ടു പരീക്ഷാ ഫലം പുറത്തുവന്നപ്പോള്‍ 98.5 ശതമാനം മാര്‍ക്കോടെയാണ് സഫ വിജയിച്ചത്. പ്ലസ്ടു സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്ന സഫ കരുവാരക്കുണ്ട് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് പ്ലസ്ടു പഠിച്ചത്. കരുവാരക്കുണ്ട് കുട്ടത്തി കുഞ്ഞിമുഹമ്മദിന്റെ മകളാണ് സഫ. സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോ ഴായിരുന്നു രാഹുല്‍ ഗാന്ധി സഫയെ തന്റെ പ്രസംഗം പരിഭാഷപ്പെടുത്താന്‍ വിളിച്ചത്. ധൈര്യ പൂര്‍വം തന്നെ സഫ സ്റ്റേജിലെത്തി രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി. പതിനഞ്ച് മിനിട്ട് നീണ്ട പ്രസംഗം വളരെ നന്നായി പരിഭാഷപ്പെടുത്തിയ സഫയെ രാഹുല്‍ ഗാന്ധി അനുമോദിച്ചു. പിന്നീട് മാധ്യമങ്ങളും സഫയുടെ പ്രസംഗം ഏറ്റെടുത്തതോടെ സഭ വൈറലായി.
Home Kerala രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി കൈയ്യടി നേടിയ മിടുക്കി സഫയ്ക്ക് എല്ലാ വിഷയത്തിനും എ പ്ലസ്