കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ഫ്രാങ്കോ മുളയ്ക്കലിന് കൊവിഡ് സ്ഥിരീകരിച്ചു. ഫ്രാങ്കോയുടെ അഭിഭാഷകന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫ്രാങ്കോ മുളയ്ക്കലിനും രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പഞ്ചാബിലെ അഭിഭാഷകനില്‍ നിന്നാണ് ബിഷപ്പിന് രോഗം ബാധിച്ചതെന്നാണ് സൂചന. നിലവില്‍ ജലന്ധറിലാണ് ഫ്രാങ്കോ മുളയ്ക്കല്‍ ഉള്ളത്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ ജാമ്യം കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി റദ്ദാക്കിയിരുന്നു. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നായിരുന്നു ഇത്. അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ അഭിഭാഷകന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയാണെന്നും അതിനാലാണ് വിചാണക്കോടതിയില് ഹാജരാകാന്‍ സാധിക്കാതിരുന്നതെന്നും ബിഷപ്പ് കോടതിയെ അറിയിച്ചിരുന്നു. കേസ് അടുത്തമാസം 13-ന് പരിഗണിക്കും.