ഇടുക്കിയില്‍ ഏഴ് ലിറ്റര്‍ വാറ്റ് ചാരായുമായി മൂന്നു പേര് പിടിയില്‍. കുമളി അട്ടപ്പള്ളം സ്വദേശികളായ കോരംപുഴയ്ക്കല് ടോമി (53), മാങ്ങാട്ട്താഴത്ത് വീട്ടില്‍ റെജി (42), മുരുക്കടി പാണംപറമ്പില്‍ വീട്ടില്‍ സാബു (50) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് മൂവരും പിടിയിലാവുന്നത്. അട്ടപ്പള്ളത്ത് വാഹന പരിശോധന നടത്തുന്നതിനിടെ ഇതുവഴിയെത്തിയ ജീപ്പ് പരിശോധന നടത്തിയപ്പോഴാണ് വാഹനത്തിനു ള്ളില്‍ ഒരു ജാര് ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ വാഹനത്തിനുള്ളില്‍ ഉണ്ടായിരു ന്നവരെ പോലീസ് ചോദ്യം ചെയ്യുകയും വാറ്റ്് ചാരായം പിടിച്ചെടുക്കുകയും ആയിരുന്നു. ഇതോടെ മൂവരേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുല്ലപ്പെരിയാര്‍ സി.ഐ സുവര്‍ണ്ണ കുമാര്‍, കുമളി എസ്.ഐ പ്രശാന്ത് പി നായര്‍, പോലീസ് ഉദ്യോഗസ്ഥരായ ജെയ്മോന്, ബെര്ട്ടിന് ജോസ്, നിയാസ്, രാജാമണി എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ഇവരെ പിടികൂടിയത്.