എറണാകുളം കുറുപ്പംപടിയില്‍ കട കുത്തിതുറന്ന് മോഷണം നടത്തിയ മൂന്നംഗ സംഘം പിടിയില്‍. കടകുത്തിത്തുറന്ന് 400 കിലോ റബര്‍ഷീറ്റും 4500 രൂപയുമാണ് പ്രതികള്‍ മോഷ്ടിച്ചെടുത്തത്. ഇവര്‍ നിരവധി കേസുകളില്‍ പ്രതികളാണ്. ഇടുക്കി തൊടുപുഴ മൂലമറ്റം ആനിക്കാട് വീട്ടില്‍ രതീഷ് (40), എറണാകുളം ഇരവിപുരം എടക്കുടി വീട്ടില്‍ ജോണ്സണ് (30), കോലഞ്ചേരി വാണിക്കാട്ടില്‍ വീട്ടില്‍ ഷിജു (40) എന്നിവരെയാണ് കടുത്തുരുത്തി സ്റ്റേഷന് ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ ബി.എസ് ബിനുവും എസ്.ഐ ടി.എസ് റെനീഷും ചേര്‍ന്നു അറസ്റ്റ് ചെയ്തത്.