എറണാകുളം ജില്ലയില്‍ കാക്കനാട് ജയിലില്‍ മൂന്ന് വനിതാ തടവുകാര്‍ ജയില്‍ ചാടി. കാക്കനാടെ വനിതാ ജയിലില്‍ നിന്ന് മൂന്ന് ജീവനക്കാര്‍ ജയില്‍ ചാടിയത്. മോഷണക്കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതികളായ റസീന, ഷീബ, ഇന്ദു എന്നിവരാണ് ജയില്‍ ചാടിയത്. ഇവരെ ജീവനക്കാര്‍ പിടികൂടി തിരിച്ചെത്തിച്ചു. കോട്ടയം, എറണാകുളം സ്വദേശികളാണ് പ്രതികള്‍. കാക്കനാട് ജയിലില്‍ കൊവിഡ് ഐസൊലേഷനില്‍ വാര്‍ഡില്‍ ഇവര്‍ കഴിയുകയായിരുന്നു. ഭക്ഷണ അവശിഷ്ടം കളയുന്നതിനായി പുറത്തെത്തിച്ചപ്പോഴാണ് പ്രതികള്‍ തടവുചാടിയത്. എന്നാല്‍ ജീവനക്കാര്‍ തക്ക സമയത്ത് ഇടപെട്ടതോടെ മൂവരെയും പിടികൂടി തിരിച്ചെത്തിക്കാനായി.