നെയ്വേലി ലിഗ്നൈറ്റ് കോര്‍പറേഷന്റെ പ്ലാന്റില്‍ പൊട്ടിത്തെറി. നാലുപേര്‍ മരിച്ചു. തമിഴ്നാ ട്ടിലെ കടലൂര്‍ ജില്ലയിലുള്ള നെയ്വേലി ലിഗ്നൈറ്റ് പ്ലാന്റിലാണ് പൊട്ടിത്തെറി നടന്നത്. സംഭ വത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. പ്ലാന്റിലെ രണ്ടാമത്തെ യൂണിറ്റിലുള്ള പവര്‍ പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. കരാര്‍ ജോലിക്കാരും സ്ഥിരം തൊഴിലാളികളും അടക്കം നിരവധി പേര് അപകടസമയത്ത് പ്ലാന്റില്‍ ജോലിയിലുണ്ടായിരുന്നു. നേരത്തെയും പ്ലാന്റിലെ ബോയ്ലര്‍ പൊട്ടിത്തെറിച്ച് ഏഴ് പേര്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് പ്ലാന്റിന്റെ പ്രവര്‍ത്തനം താത്കാലി കമായി നിര്‍ത്തിവെച്ചിരുന്നു. പിന്നീട് പ്രവര്‍ത്തനം പുനരാരംഭിച്ച് കുറച്ചുകാലമേ ആയിരുന്നുള്ളൂ.