കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ശ്രീ. ലവ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം ഗുജറാത്ത്, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും. ഈ മാസം 26 മുതല്‍ 29 വരെയാണ് സന്ദര്‍ശനം. ഈ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘം സംസ്ഥാനത്തെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരും.
പരിശോധനാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ കോവിഡ് പരിശോധനാ സൗകര്യമുള്ള ലാബുകളുടെ എണ്ണം 1007 ആയി വര്‍ധിപ്പിച്ചു. ഗവണ്മെന്റ് ലാബുകളുടെ എണ്ണം 734 ഉം സ്വകാര്യ ലാബുകളുടെ എണ്ണം 273 ഉം ആണ്.
രാജ്യത്ത് കോവിഡ് പരിശോധന 75 ലക്ഷം കവിഞ്ഞു. രോഗമുക്തി നിരക്ക് 57.43 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ വിളിക്കുക. +91 11 23978046, അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക.