കോട്ടയം പുന്നത്തറയില്‍ നിന്ന് കാണാതായ വൈദികനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്ക് സമീപമുള്ള കിണറ്റിലാണ് വൈദികന്റെ മൃതദേഹം കണ്ടെത്തിയത്. പുന്നത്തുറ സെന്റ് തോമസ് ചര്‍ച്ച് വികാരി ഫാ. ജോര്‍ജ് എട്ടുപറയലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ടുമുതല്‍ അച്ചനെ കാണാതാവുകയായിരുന്നു.
തുടര്‍ന്ന് പള്ളി കമ്മിറ്റി അംഗങ്ങളും നാട്ടുകാരും ചേര്‍ന്നു അയര്‍ക്കുന്നം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. വികാരിയുടെ മുറിയുടെയും പള്ളിയിലെ ഓഫിസ് മുറിയുടെയും വാതിലുകള്‍ ചാരിയിട്ട നിലയിലായിരുന്നു.
ഇദ്ദേഹത്തിന്റെ മുറിയ്ക്കുള്ളില്‍ മൊബൈല്‍ ഫോണ്‍ സൈലന്റാക്കി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. പള്ളിയ്ക്കുള്ളില്‍ സിസിടിവി ക്യാമറകള്‍ ഉണ്ടായിരുന്നെങ്കിലും, ഈ ക്യാമറകള്‍ എല്ലാം ഓഫ് ചെയ്ത നിലയിലായിരുന്നു. വിദേശത്തുനിന്ന് വന്ന ഇദ്ദേഹം ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് പള്ളിയുടെ ചുമതലയേറ്റത്.