പത്തനംതിട്ടയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കോന്നി അത്തച്ചാക്കല്‍ മുട്ടത്ത് വടക്കേതില്‍ കെ.ആര്.ഗണനാഥന് (67) ആണ് ഭാര്യ രമണി(65)യെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.
രാവിലെ വീട്ടില്‍നിന്ന് റോഡിലേക്ക് പോകുമ്പോള്‍ ഗണനാഥന് കാല് തെറ്റി വീണിരുന്നു. സമീപവാസികളാണ് ഇയാളെ എഴുന്നേല്‍പ്പിച്ച് റോഡിലേക്ക് എത്തിച്ചത്. ഇതിനിടെ ഭാര്യ മരണപ്പെട്ടെന്ന് മാത്രം പറഞ്ഞ് ഗണനാഥന് പറഞ്ഞിരുന്നു. നാട്ടുകാര്‍ ഇയാളുടെ വീട്ടിലെത്തിയപ്പോള്‍ വെട്ടേറ്റ് കിടക്കുന്ന രമണിയെ കണ്ടു. നാട്ടുകാര്‍ ഉടന്‍തന്നെ പഞ്ചായത്ത് അംഗത്തെയും പോലീസിനെയും വിവരമറിയിച്ചു.
ഇതിനിടെ ഗണനാഥന് അച്ചന്‍കോവിലാറിന് പോകുന്നത് നാട്ടുകാര്‍ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ 11 മണിയോടെയാണ് പുഴയില്‍നിന്ന് ഗണനാഥന്റെ മൃതദേഹം കണ്ടെടുത്തത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.