യുഎസിലെ കൊവിഡ് ബാധിതരുടെ എണ്ണം 22 ലക്ഷം കവിഞ്ഞു. യുഎസില്‍ ഇതുവരെ മരിച്ചത് 116,854 പേരാണ്. ബ്രസീലിലെ സ്ഥിതി ദിനംപ്രതി ഗുരുതരമാവുകയാണ്. 34,918 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രസീലില്‍ കൊറോണ സ്ഥിരീകരിച്ചു. 1338 പേര് 24 മണിക്കൂറിനിടെ മരിക്കുകയും ചെയ്തു. 45456 മരണമാണ് ബ്രസീലില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രോഗം ബാധിച്ചവരുടെ എണ്ണം 9.2 ലക്ഷമാകുകയും ചെയ്തു.
അതേസമയം, ലോകത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 82 ലക്ഷം കടന്നു. ഇതില്‍ 43 ലക്ഷം പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. മരണസംഖ്യ 4.45 ലക്ഷം ആയി. രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് റഷ്യയും നാലാമത് ഇന്ത്യയുമാണ്. റഷ്യയില്‍ 5.45 ലക്ഷം പേര്‍ക്കും ഇന്ത്യയില്‍ 3.43 ലക്ഷം പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.