ഓസ്കര് പുരസ്കാര പ്രഖ്യാപനം നീട്ടി. രണ്ടു മാസത്തേക്കാണ് നീട്ടിവച്ചത്. നേരത്തെ, 2021 ഫെബ്രുവരി 28നായിരുന്നു പുരസ്കാര പ്രഖ്യാപനം നടത്താന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഏപ്രില്‍ 25ലേക്ക് മാറ്റിയിരിക്കുകയാണ് ഇപ്പോള്‍.
ഇതിനു മുന്‍പ് മൂന്ന് തവണ മാത്രമാണ് ഓസ്കര് പുരസ്കാര പ്രഖ്യാപന ചടങ്ങ് മുടങ്ങുകയോ തീയതി മാറ്റി വയ്ക്കുകയോ ചെയ്തിട്ടുള്ളത്. ഓസ്കര് പുരസ്കാരം പ്രഖ്യാപനം വൈകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.