അടിമാലി: വെള്ളത്തൂവല്‍ -രാജാക്കാട് റോഡില്‍ വൈദ്യൂതി വകുപ്പിന്റെ കീഴിലുള്ള പൊന്മുടി ഡാംടോപ്പ് റോഡ് തകര്‍ച്ചയെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഗതാഗതം നിരോധിച്ചു. അടിമാലി രാജാക്കാട് റൂട്ടില്‍ പൊന്മുടി ഡാം ടോപ്പുവഴി പതിനഞ്ച് ബസ് സര്‍വ്വീസുകളാണ് ഉണ്ടായിരുന്നത് ഇതോടൊപ്പം വിവിധ വിദ്യാലയങ്ങളിലേക്കുള്ള സ്കൂള്‍ ബസുകളും ഇതുവഴി സര്‍വ്വീസ് നടത്തിയിരുന്നത് ഗതാഗതം നിരോധിച്ചതോടെ മരക്കാനം, മുനിയാറ, നാടുകാണി ,തൊന്മാന് സിറ്റി ,പള്ളി സിറ്റി തുടങ്ങിയ മേഖകളിലെ ജനങ്ങള്‍ യാത്ര ദുരിതത്തിലായി പൊന്മുടിയില് നിന്നും ഡാം ടോപ്പു വരെയുള്ള എണ്ണൂറ് മീറ്ററോളം ദുരം വീതി കുറഞ്ഞതും ഒരു വശം കൊക്കയുമാണ് കഴിഞ്ഞ മുന്നു വര്‍ഷമായി പലയിടങ്ങളിലും അറ്റകുറ്റപണികള്‍ നടത്തതിനാല്‍ റോഡിന്റെ ഫിലിങ് സൈഡ് ഇടിഞ്ഞ നിലയിലാണ്.
കഴിഞ്ഞ കാലവര്‍ഷത്തിലും ഇവിടെ മണ്ണിടിച്ചിലുണ്ടായി. നാട്ടുകാര്‍ വൈദ്യുതി വകുപ്പിന് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല ഇതോടെ ഡാം ടോപ്പുവഴി സര്‍വ്വീസ് നടത്തിയിരുന്ന ബസുകള്‍ പന്നിയാര്‍കുട്ടി വഴിയാണ് രാജാക്കാട് റോഡിലേക്കെത്തുന്നത്.ഇവിടെ നിന്നും ഒന്നര കിലോമീറ്റര്‍ സഞ്ചരിച്ചു വേണം യത്രക്കാര്‍ക്ക് പൊന്മുടി ഡാം ടോപ്പിലെത്താന്‍. അടിമാലി ,രാജാക്കാട് ,എന്‍ആര്‍ സിറ്റി രാജാകുമാരി എന്നിവിടങ്ങിലെ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളും ഡാംടോപ്പ് റോഡില്‍ ഗതാഗതം നിരോധിച്ചതോടെ ദുരിതത്തിലായി. ഈ റോഡ് വൈദ്യുതി വകുപ്പിന്റെ അധീനതയിലുള്ളതാണ് റോഡിന്റെ ശോച്യാന സ്ഥ തുടര്‍ന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. വലവട്ടംവപരാതി നല്‍കിയതിനെ തുടര്‍ന്ന് 20 ലക്ഷം രൂപ അനുവദിച്ച് ടാറിങ് ജോലികള്‍ നടത്തി റോഡിലെ ഗതാഗതം സുഗമമാക്കിയെങ്കിലും ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് റോഡ് തകര്‍ന്നു പിന്നിട് അധികാരികളും ജനപ്രതിനിധികും തിരിഞ്ഞു പോലും നോക്കാതെ വന്നതോടെ യാണ് ഗതാഗതം ദുഷ്കരമായത്. ഉടന്‍ പരിഹരയുണ്ടയില്ലെങ്കില് ജനകീയ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നു നാട്ടുകാര്‍ പറഞ്ഞു.