ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പിന്‍വലിക്കണമെന്ന് മുന്‍മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി. ഈ ആവശ്യം ഉന്നയിച്ച് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്കി. പ്വാസികളില് പലരും ജോലിയും വരുമാനവുമില്ലാതെ നാടണയാന്‍ കാത്തിരിക്കുന്നവരാണ്. അവരോട് ഇപ്രകാരം ചെയ്യുന്നത് കഷ്ടമാണ്.
മൂന്നു ലക്ഷത്തിലധികം മലയാളികള്‍ എപ്പോഴും കേരളത്തിലേക്ക് വരാന്‍ കാത്ത് നില്‍ക്കുകയാണ്. പ്രവാസികളെ പ്രതിസന്ധിയിലാക്കുന്ന പുതിയ ഉത്തരവ് പിന്‍വലിക്കുകയും കോവിഡിന്റെ ജാഗ്രത പുലര്‍ത്തുവാന്‍ സാധിക്കുന്ന വിധത്തില്‍ ഹോം ക്വാറന്റൈന് സംവിധാനം നടപ്പിലാക്കുകയും വേണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. .