കോതമംഗലം: കുടുംബശ്രീ ദേശീയ നഗര ഉപജീവന ദൗത്യം (എന്‍.യു.എല്‍.എം) പദ്ധതി പ്രകാരം കോതമംഗലം നഗരസഭാ പരിധിയില്‍ താമസിക്കുന്ന 50000/ – രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള 18 നും 35 നും മദ്ധ്യേ പ്രായമുള്ള യുവതീ യുവാക്കളില്‍ നിന്നും ആയൂര്‍വേദ സ്പാ തെറാപ്പി (യോഗ്യത: 10-ാം ക്ലാസ്), ഫീല്‍ഡ് എഞ്ചിനീയര്‍ – ആര്.എ.സി.ഡബ്ല്യു (യോഗ്യത: 10-ാം ക്ലാസ്), ഡിസൈനര്‍ – മെക്കാനിക്കല്‍ (യോഗ്യത: എഞ്ചിനീയറിംഗ് – മെക്കാനിക്കല്‍ / ബി.ആര്‍ക്ക് / ഓട്ടോമൊബൈല്‍), സി.സി.ടി.വി. ഇന്സ്റ്റല്ലേഷന് & ടെക്നീഷ്യന് (യോഗ്യത: പ്ലസ്ടു) തുടങ്ങിയ ഹൃസ്വകാല സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലന കോഴ്സുകളിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. താല്പര്യമുള്ളവര് നഗരസഭാ കാര്യാലയത്തിലുള്ള എന്‍.യു.എല്‍.എം. (കുടുംബശ്രീ) ഓഫീസില്‍ ജൂണ്‍ 30 നകം അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജറാകേണ്ടതാണ്. കുടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. മൊബൈല്‍: 9947994809, 7907251908.