ലോക പരിസ്ഥിതി ദിനത്തില്‍ സി.പി.ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മണ്മറഞ്ഞ പാര്‍ട്ടി നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ ഓര്‍മ്മ മരം നടുന്നതിന്റെ ഭാഗമായി സി.പി.ഐ വാളകം ലോക്കല്‍ കമ്മിറ്റിയുടെ നേതത്വത്തില്‍ സി.പി.ഐ മുന്‍ജില്ലാ സെക്രട്ടറിയായിരുന്ന കെ.മുരളി സ്മൃതി കുടീരത്തില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ ഫല വൃക്ഷ തൈ നട്ടു. ലോക്കല്‍ സെക്രട്ടറി പി.എം.മനോജ് അധ്യക്ഷനായി. എ.പി.വാസു, ഒ.പി.വര്‍ഗീസ്, പി.പി.കൊച്ചുവര്‍ക്കി, മോന്‍സി കുര്യാക്കോസ്, കെ.സദാശിവന് നായര്‍ എന്നിവര്‍ സംമ്പന്ധിച്ചു.