ഡല്‍ഹി; രാജ്യ തലസ്ഥാനത്ത് കൊവിഡ് 19 ബാധ പടര്‍ന്ന് പിടിക്കുന്നതിനിടയില്‍ നാട്ടിലെത്താന്‍ കഴിയാത്ത കേരള ഹൗസിലെ ജീവനക്കാര്‍ക്ക് ഇരുട്ടടിയായി കണ്‍ട്രോളറുടെ ചാര്‍ജ് വഹിക്കുന്നയാളുടെ വിരട്ടല്‍ . കേരള സര്‍ക്കാരിന് കീഴിലുള്ള എല്ലാ ഓഫീസുകളിലും 50% ജീവനക്കാര്‍ മാത്രം ജോലിക്കെത്തിയാല്‍ മതിയെന്ന ഉത്തരവ് നിലനില്‍ക്കേ ഇവിടെയുള്ള 150 ഓളം ജീവനക്കാരും എല്ലാ ദിവസവും ഡ്യൂട്ടിക്ക് ഹാജരാകണമെന്ന് കണ്ട്രോളര് പറയുന്നു.
കേരള ഹൗസിലുള്ള സര്‍ക്കാരിന്റെ പ്രതിനിധിയായ ക്യാബിനറ്റ് റാങ്കുള്ള മുന്‍ എം.പി സമ്പത്ത് പോലും ഡല്‍ഹിയിലില്ലാത്ത സമയത്താണ് കണ്‍ട്രോളറുടെ ചുമതല വഹിക്കുന്ന ഉദ്യോ?ഗസ്ഥന് ജീവനക്കാരെ പീഡിപ്പിക്കുന്നതെന്നും പറയുന്നു. ലോക്ക് ഡൗണ്‍ സമയത്ത് തന്നെ കേരള ഹൗസിലെ റൂമും, പാന്‍ട്രിയും അടച്ചിട്ട നിലയിലാണ്. ട്രെയിന്‍ , വിമാന ഗതാഗതം ഇല്ലാതെ ആയതോടെ എല്ലാവരും ഇവിടെ കുടുങ്ങിയ നിലയിലുമാണ്. ജീവനക്കാരില്‍ പലരും ഡല്‍ഹിയുടെ കോവിഡ് പടര്‍ന്നു പിടിച്ച പല ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ ആണ്.കേരള ഹൗസ്സിലെ നോര്‍ക്ക ഓഫീസിലെ ഒരു ജീവനക്കാരന്റെ ഭാര്യക്ക് കോവിഡ് സ്ഥിതീകരിച്ചതോടെ ജീവനക്കാര്‍ ആകെ പരിഭ്രാന്തിയില്‍ ആണ്
പലരും ഗര്‍ഭിണികളും കുട്ടികളുമായി കുടുംബ സമേതമാണ് ഡല്‍ഹിയില്‍ താമസിക്കുന്നത്. ഡല്‍ഹിയിലെ സാഹചര്യം പോലും മനസിലാക്കാതെയാണ് കണ്‍ട്രോളറുടെ ചാര്‍ജ് വഹിക്കുന്ന ഉദ്യോ?ഗസ്ഥന് സര്‍ക്കാര്‍ ഉത്തരവ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്നും ജീവനക്കാര്‍ പറയുന്നു..