കുളമാവ് മുത്തിയുരുണ്ടയാറിനു സമീപം ജലാശയത്തിൽ കുളിക്കാനിറങ്ങിയപ്പോൾ കാണാതായ കോഴിപ്പിള്ളി പൊട്ടൻപ്ലാക്കൽ അനീഷി(45)ന്റെ മൃതദേഹം കണ്ടെത്തി. കൂലി പണിക്കാരനായ അനീഷ് പണി കഴിഞ്ഞ് വരുന്ന വഴി സുഹൃത്തുക്കളുമൊത്ത് കളിക്കാനിറങ്ങിയപ്പോൾ അപകടത്തിൽ പെടുകയായിരുന്നു.
ഞായറാഴ്ച രാത്രി 7.30നായിരുന്നു അപകടം. മൂലമറ്റത്തു നിന്നു അഗ്നിരക്ഷാസേനയും കുളമാവ് പോലീസും സ്ഥലത്ത് എത്തിയെങ്കിലും കനത്ത ഇരുട്ടും മഴയും തെരച്ചിലിന് തടസമായി. ഇന്നലെ രാവിലെ തൊടുപുഴയിൽ നിന്നെത്തിയ സ്കൂബാ ടീം പത്തോടെ അപകടം നടന്ന സ്ഥലത്ത് നിന്ന് മൃതദേഹം കണ്ടെത്തി. തൊടുപുഴ ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.