ഉത്ര കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്ത് വരുന്നു. ഉത്രയെ കൊന്നതിന്റെ പിന്നില്‍ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനും സൂരജ് പ്ലാന്‍ ചെയ്തിരുന്നു. ഉത്രയുടെ പേരില്‍ വന്‍തുകയുടെ ഇന്‍ഷൂറന്‍സ് പോളിസി എടുത്തിരുന്നു. ഇതിന്റെ രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണ്. സൂരജിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷണ സംഘം പരിശോധിച്ചിരുന്നു. അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് ഇന്‍ഷുറന്‍സ് പോളിസി സംബന്ധിച്ച വിവരം സൂരജ് നല്‍കിയത്.
ഒരു വര്‍ഷം മുമ്പ് ഉത്രയുടെ പേരിലെടുത്ത എല്‍.ഐ.സി പോളിസിയുടെ നോമിനി സൂരജ് ആണ്. ഉത്രക്കെതിരെയുള്ള ആദ്യ കൊലപാതക ശ്രമത്തിന് ശേഷം ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം സൂരജ് എടുത്തിരുന്നു. ഈ സ്വര്‍ണം എന്തുചെയ്തെന്ന് അറിയില്ലെന്നാണ് സൂരജിന്റെ മാതാപിതാക്കള്‍ പറയുന്നത്. ഇന്ന് പ്രതികളുടെ കസ്റ്റഡി കാലാവധി ശനിയാഴ്ച അവസാനിക്കാനിരിക്കുകയാണ്. കസ്റ്റഡി കാലാവധി നീട്ടിക്കിട്ടാന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.