ഇഞ്ചിച്ചായ, നാരങ്ങച്ചായ, ഗ്രീന്‍ ടീ അങ്ങനെ പലതരം ചായകളെക്കുറിച്ച് നമ്മള് കേട്ടിട്ടുണ്ട്. എന്നാല്‍ വെളുത്തുള്ളി കൊണ്ടുള്ള ചായയെക്കുറിച്ച് പലരും കേട്ടുകാണാന്‍ സാധ്യതയില്ല. രാവിലെ എഴുന്നേറ്റയുടന്‍ വെറുംവയറ്റില്‍ വെളുത്തുള്ളി ചായ കുടിക്കുന്നത് ഉദരസംബന്ധമായ പല പ്രശ്നങ്ങള്‍ക്കും പരിഹാരമേകും. പ്രത്യേകിച്ച് ദഹനപ്രശ്നങ്ങളെയാണ് ഇത് ഏറെയും പരിഹരിക്കുക. ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങളെ അകറ്റിനിര്‍ത്താനും രക്തയോട്ടം വര്‍ധിപ്പിക്കാനും ഇത് സഹായകമാണ്.
അതുപോലെ ശരീരത്തെ ശുദ്ധിയാക്കുക, ശരീരവണ്ണം കുറയ്ക്കാന്‍ സഹായിക്കുക, കൊഴുപ്പിനെ എരിക്കുക, രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുക, ആരോഗ്യപരമായ രീതിയില്‍ കൊള സ്ട്രോളിനെ ‘ബാലന്‍സ്’ ചെയ്യുക, രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ‘ബാലന്‍സ്’ ചെയ്യുക എന്നിങ്ങനെയുള്ള ധര്‍മ്മമെല്ലാം വെളുത്തുളളിച്ചായ് നിര്‍വഹിക്കുന്നു.