കാലാവസ്ഥ മോശമായതിനെത്തുടര്‍ന്ന് യു. എസ് സ്വകാര്യ ബഹിരാകാശ ഗവേഷണ വാഹനമായ സ്പേസ് എക്സിന്റെ ബഹിരാകാശ ദൗത്യം മാറ്റിവെച്ചു. സ്വകാര്യവാഹനത്തില്‍ സഞ്ചാരികളെ ബഹിരാകാശ നിലയത്തിലെത്തിക്കാനായി നാസയുമായി കൂടിച്ചേര്‍ന്ന് പ്രമുഖ വ്യവസായിയായ ഇലോണ്‍ മസ്കാണ് സ്പേസ് എക്സ് എന്ന സ്വകാര്യ ബഹിരാകാശ വാഹനമിറക്കിയത്.
ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്ച്ചെയിലേയ്ക്ക് സ്പേയ്സ് എക്സിന്റെ വിക്ഷേപണം മാറ്റി. സ്പേസ് എക്സ് വികസിപ്പിച്ചെടുത്ത ഡ്രാഗണ്‍ ക്രൂ പേടകത്തില്‍ ബോബ് ബെങ്കന്‍, ഡഗ്ലസ് ഹര്‍ലി എന്നീ രണ്ട് ബഹിരാകാശ ഗവേഷകരായിരുന്നു ഉണ്ടായിരുന്നത്. സ്പേസ് എക്സിന്റെ തന്നെ ഫാല്‍ക്കണ്‍ ഒമ്പത് റോക്കറ്റിലായിരുന്നു വിക്ഷേപണം. ഫ്ളോറിഡയില്‍ നിന്നാണ് വിക്ഷേപണം നടത്താനിരുന്നത്. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിക്ഷേപണം കാണുന്നതിനായി ഫ്ലോറിഡയിലെത്തിയെങ്കിലും ദൗത്യം മാറ്റിവെച്ചതിനാല്‍ വൈറ്റ്ഹൗസിലേക്ക് മടങ്ങിപ്പോയി.