ഉപ്പുതറ കുരിശടിക്ക് സമീപം പെരുമ്പാമ്പിനെ കണ്ടെത്തി. ഉപ്പുതറയ്ക്ക് സമീപം കൊച്ചുകരിന്തിരി ഉണ്ണീശോ കുരിശടിക്ക് സമീപത്താണ് പെരുമ്പാമ്പിനെ കണ്ടത്. കുരിശടിക്ക് സമീപം നാട്ടുകാരാണ് പെരുമ്പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ നാട്ടുകാരുടെ നേതൃത്വത്തില്‍ പാമ്പിനെ പിടികൂടി. തുടര്‍ന്ന് വീപ്പക്കുള്ളിലാക്കിയ പെരുമ്പാമ്പിനെ പ്രദേശവാസിയുടെ വീട്ടില്‍ സൂക്ഷിക്കുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച്ച രാവിലെ കാക്കത്തോട് ഫോറസ്റ്റില്‍ നിന്നും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഇന്‍സ്പെക്ടര്‍ സജി തോമസിന്റെ നേതൃത്വത്തിലുള്ള സംഘം പെരുമ്പാമ്പിനെ ചാക്കിലാക്കി കണ്ണംപടി വനമേഖലയിലെ വളാടുപാറ പാമ്പുമുക്കില് തുറന്നു വിട്ടു. അഞ്ചര അടിയോളം നീളമുള്ള പെരുമ്പാമ്പിന് ഏഴ് കിലോയോളം തൂക്കമുണ്ടായിരുന്നു. മഴ സമയത്ത് പെരുമ്പാമ്പ് ജനവാസ മേഖലയിലേക്ക് ഇറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ് ജങ്ങളെ അറിയിച്ചു.