മെയ് 26 ന് തുടങ്ങാനിരുന്ന എസ്.എസ്.എല്‍.സി, പ്ലസ് ടു, പരീക്ഷകള്‍ വീണ്ടും മാറ്റിവെച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജൂണ്‍ ആദ്യവാരം പരീക്ഷകള്‍ നടത്താനാണ് തീരുമാനം . പരീക്ഷകള്‍ നടത്തുന്നതിനായുള്ള മാര്‍ഗ നിര്‍ദേശം ജൂണില്‍ കേന്ദ്രം പുറത്തിറക്കുമെന്ന് സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ട്. ഇതാണ് പരീക്ഷ നടത്തിപ്പിനെ സംബന്ധിച്ചുള്ള തീരുമാനം മാറ്റാന്‍ കാരണമെന്നാണ് സൂചന. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശം പുറത്തുവന്നശേഷം പുതിയ തീയതി തീരുമാനിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
മെയ് 26 ന് പരീക്ഷ നടത്താനുള്ള തീരുമാനത്തെ പ്രതിപക്ഷം എതിര്‍ത്തിരുന്നു. എന്നാല്‍ തീരുമാനം മാറ്റില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. മറ്റു ജില്ലകളില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ക്കു പരീക്ഷയ്ക്ക് എത്താന്‍ ബസുകള്‍ ഉള്‍പ്പെടെ ക്രമീകരണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. മാത്രമല്ല, പരീക്ഷാ കേന്ദ്രം മാറ്റി അതത് ജില്ലകളില്‍ തന്നെ പരീക്ഷ എഴുതുന്നതിന് വിദ്യാര്‍ഥികളില്‍നിന്ന് ഓണ്‍ലൈന്‍ അപേക്ഷകളും സ്വീകരിച്ചിരുന്നു.