ലോക്ക്ഡൗണില്പ്പെട്ടുപോയ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ പ്രതിപക്ഷ കക്ഷികള്‍ വെള്ളിയാഴ്ച്ച യോഗം ചേരും. വീഡിയോ കോണ്ഫറന്സു വഴി നടക്കുന്ന യോഗത്തില്‍ 15 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുക്കും. കേന്ദ്രത്തിന്റെ സാമ്പത്തിക പാക്കേജും പരിഷ്കാരങ്ങളും യോഗം ചര്‍ച്ചചെയ്യും.
അതേസമയം, ലോക്ക് ഡൗണില്‍ കുടുങ്ങിയ അതിഥി തൊഴിലാളികള്‍ക്ക് ആശ്രയമാകാന്‍ കോണ്‍ഗ്രസ് 1000 ബസുകള്‍ നല്കുന്നു. അതിഥി തൊഴിലാളികളെ വീടുകളിലെത്തിക്കാന്‍ യുപി സര്‍ക്കാരിനാണ് കോണ്‍ഗ്രസ് ബസുകള്‍ നല്‍കുന്നത്. ബസുകള്‍ ഇന്ന് വൈകുന്നേരം അഞ്ചോടെ ഗാസിയാബാദ്, നോയിഡ അതിര്‍ത്തികളില്‍ എത്തുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി അറിയിച്ചു.
ബസില്‍ യാത്ര ചെയ്യേണ്ട തൊഴിലാളികളുടെ പട്ടിക സര്‍ക്കാര്‍ തയാറാക്കാന്‍ നിര്‍ദേശിച്ച് പ്രിയങ്ക യുപി ആഭ്യന്തര സെക്രട്ടറിക്ക് കത്ത് അയച്ചിരുന്നു. നോയിഡയിലേക്ക് 500 ബസുകളും ഗാസിയാബാദിലേക്ക് 500 ബസുകളും ഇന്ന് ഉച്ചക്ക് 12 ന് എത്തിക്കണമെന്ന് പ്രിയങ്കയോട് യുപി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വൈകുന്നേരം അഞ്ചോടെ ബസുകള്‍ ഈ സ്ഥലത്ത് എത്തുമെന്ന് പ്രിയങ്കയുടെ പഴ്സണല്‍ സെക്രട്ടറി സന്ദീപ് സിംഗ് സര്‍ക്കാരിന് മറുപടി നല്കി.