വയനാട്ടില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ ജില്ലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാലാണ് നടപടി. ചെന്നൈയില്‍ നിന്ന കൊവിഡ് ഉണ്ടായ മാനന്തവാടി സ്വദേശിയായ ട്രക്ക് ഡ്രൈവറുമായുള്ള സമ്പര്‍ക്കമാണ് രോഗം പകരാന്‍ കാരണം. ഇയാളുമായുള്ള സമ്പര്‍ക്കം വഴി രണ്ട് പോലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
വയനാട്ടില്‍ രോഗം സ്ഥിരീകരിച്ച പോലീസുകാരുമായി സമ്പര്ക്കത്തിലൂള്ള 50 പോലീസുകാരെ നിരീക്ഷണത്തിലാക്കി.ജില്ലാ പോലീസ് മേധാവിയും നിരീക്ഷണത്തിലാണ്. കൊവിഡ് സ്ഥിരീകരിച്ച പോലീസുകാരില്‍ ഒരാള്‍ പോലീസ് മേധാവിയുടെ കമാന്‍ഡോ ആയിരുന്നു. മാനന്തവാടി പോലീസ് സ്റ്റേഷനിലെ 24 ഉദ്യോഗസ്ഥരും ക്വാറന്റൈനിലാണ്. സ്റ്റേഷന് അണുവിമുക്തമാക്കുകയും സ്റ്റേഷന്റെ താല്‍ക്കാലിക ചുമതല
വെള്ളമുണ്ട എസ്എഐയ്ക്ക് നല്‍കിയിട്ടുമുണ്ട്.
കേരളത്തില്‍ ആദിവാസി വിഭാഗക്കാര്‍ ഏറ്റവും കൂടുതലുള്ള മാനന്തവാടി താലൂക്കിലാണ് രോഗം പടരുന്നത്. ഇവിടെ മൂന്ന് പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും പൂര്‍ണമായും കണ്ടെയിന്മെന്റ് സോണാണ് . റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് പഞ്ചായത്ത് അടിസ്ഥാനത്തില്‍ ചുമതല നല്കി കര്‍ശന നിയന്ത്രണങ്ങള്‍ ഇവിടങ്ങളില്‍ നടപ്പാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.