കേന്ദ്രസര്‍ക്കാരിന്റെ പുതിയ കോവിഡ് പാക്കേജ് കേന്ദ്രധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന് പ്രഖ്യാപിച്ചു. ഏഴു മേഖലകളിലായി പതിനഞ്ചു നടപടികളാണ് 20 ലക്ഷം കോടി രൂപയുടെ പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ചത്. സൂക്ഷ്മലഘുമധ്യ (എം.എസ്.എം. ഇ) വ്യവസായ സ്ഥാപനങ്ങള്‍ക്ക് നാലുവര്‍ഷത്തിനുള്ളില്‍ അടച്ചു തീര്‍ക്കേണ്ട ഈടില്ലാത്ത വായ്പകള്‍ക്ക് മൂന്ന് ലക്ഷം കോടിരൂപ കേന്ദ്ര സര്‍ക്കാര്‍ പ്രഖാപിച്ചു. ആദ്യ 12 മാസം ലോണ്‍ തുക യിലേക്ക് തിരിച്ചടവ് ആവശ്യമില്ല. പലിശക്ക് മാത്രം തിരിച്ചടവ്. ഈ വായ്പകള്‍ക്ക് 100% ഗ്യാരണ്ടി കേന്ദ്രസര്‍ക്കാര്‍ നില്ക്കും. 25 ലക്ഷം സൂക്ഷ്മലഘു മധ്യ വ്യവസായ സ്ഥാപനങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. ഒക്ടോബര്‍ 21 വരെ ഇത്തരം വായ്പകള്‍ ലഭ്യമാകും.സാമ്പത്തിക ഞെരുക്കം നേരിടുന്നതും കടബാധ്യത ഉള്ളതും എം.എസ്.എം. ഇ കള്‍ക്ക് 20,000 കോടി രൂപയുടെ ലോണുകള്‍ ലഭ്യമാക്കും.2 ലക്ഷം യൂണിറ്റുകള്‍ക്ക് ഇതിന്റെ ഗുണം ലഭ്യമാകും