മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനത്തോത് വന്‍ തോതില്‍ കൂടുന്നതിനാല്‍ സംസ്ഥാനത്തെ ജയിലുകളിലുള്ള 50% തടവുകാരെ വിട്ടയക്കുന്നു. മുംബൈ സെന്‍ട്രല്‍ ജയിലിലെ 184 തടവുകാര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനം. തടവുകാരെ താത്കാലിക ജാമ്യത്തില്‍ വിട്ടയക്കുന്നതിനോ പരോള്‍ നല്‍കുന്നതിനോ ആണ് നിര്‍ദേശിച്ചിരിക്കുന്നത്. 35,239 തടവുകാരാണ് മഹാരാഷ്ട്രയിലെ വിവിധ ജയിലുകളിലുള്ളത്.