മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിനെ ഡിസ്ചാര്‍ജ് ചെയ്തു. രണ്ട് ദിവസം മുന്‍പ് കടുത്ത പനിയെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി മന്മോഹന് സിംഗിനെ കൊവിഡ് പരിശോധനയ്ക്കും വിധേയനാക്കിയിരുന്നു. പരിശോധന ഫലം നെഗറ്റീവാണെന്നും അദേഹത്തിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നും എയിംസിലെ മെഡിക്കല്‍ സംഘം അറിയിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആശുപത്രിയില്‍ അദ്ദേഹത്തിന് സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല.