ന്യൂഡല്‍ഹി: എന്‍ എസ്.യു ദേശിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നും തിരുവനന്തപുരം സ്വദേശി എറിക്ക് സ്റ്റീഫന്‍ ദേശീയ സെക്രട്ടറിയായി. കേരളത്തില്‍ നിന്നും ഒരാള്‍ മാത്രമാണ് ദേശിയ ഭാരവാഹിപട്ടികയില് എത്തിയത് നിലവില്‍ ദേശീയ കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചു വരികയാണ് കെ എസ് യു തിരുവനന്തപുരം മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളേജ് വിദ്യാര്‍ത്ഥിയാണ് എറിക്ക് സ്റ്റീഫന്‍.