മൂവാറ്റുപുഴ: കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തിലെ തഴുവാംകുന്ന് ട്രൈബല്‍ കോളനിയില്‍ വൈദ്യുതിയെത്തി. സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ആശിക്കുന്ന ഭൂമി ആദിവാസികള്യ്ക്ക് എന്ന പദ്ധതിയിലൂടെയാണ് കല്ലൂര്‍ക്കാട് തഴവാംകുന്നില് ആദിവാസി വിഭാഗത്തില്‍പെട്ട ആറ് കുടുംബങ്ങള്‍ക്ക് ഒന്നരയേക്കര്‍ സ്ഥലം ആറ് വര്‍ഷം മുമ്പ് സര്‍ക്കാര്‍ കണ്ടെത്തി നല്‍കിയത്. ഒരു കുടുംബത്തിന് വീട് നിര്‍മിക്കാന്‍ 10 സെന്റ് സംഥലവും കൃഷിയാവശ്യത്തിനായി 15 സെന്റ് സ്ഥലം അടക്കം ആറ് കുടുംബങ്ങള്‍ക്ക് ഒന്നരയേക്കര്‍ സ്ഥലവും വീടുമാണ് ട്രബൈല് വിഭാഗത്തിനായി നല്‍കിയിരിക്കുന്നത്. കോളനിയില്‍ മൂന്ന് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി മൂന്ന് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകാനുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം നിര്‍മ്മാണം പൂര്‍ത്തിയായ പുത്തന്‍പുരയ്ക്കല്‍ ബിനോയിയുടെ വീടിന് വൈദ്യുതി കണക്ഷന് നല്കി എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി ജോളി, പഞ്ചായത്ത് പ്രസിഡന്റ് ഷീന സണ്ണി, കെ.കെ.ജയേഷ്, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ സന്തോഷ് എബ്രഹാം, സബ് എഞ്ചിനീയര്‍ ബിനോയി, ലൈന്മാന്മാരായ മധു, നസീര്‍ എന്നിവര്‍ സംമ്പന്ധിച്ചു.