തിരുവനന്തപുരം: സ്പ്രിംക്ലര്‍ വിവാദം പരിശോധിക്കാനായി സര്‍ക്കാര്‍ രണ്ടംഗ സമിതിയെ നിയോഗിച്ചു. ഒരു മാസത്തിനകം പരിശോധിച്ച് റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. മുന്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി മാധവന് നമ്പ്യാര്‍ ചെയര്‍മാനായാണ് സമിതി. മുന്‍ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദനാണ് സമിതിയിലെ രണ്ടാമത്തെ അംഗം. ജനങ്ങളുടെ സ്വകാര്യത സ്പ്രിംക്ലര്‍ കരാര്‍ സംരക്ഷിക്കുമോ, മതിയായ മാനദണ്ഡങ്ങള്‍ കരാറില്‍ ഏര്‍പ്പെടുമ്പോള്‍ പാലിച്ചിട്ടുണ്ടോ എന്ന കാര്യങ്ങള്‍ സമിതി പരിശോധിക്കും.