കണ്ണൂര്‍ :ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച മുത്തച്ഛന് അറസ്റ്റില്‍. പടിയൂര്‍ സ്വദേശി രാജു ആണ് പിടിയിലായത്. ഇരിക്കൂറില്‍ രണ്ടാം ഭാര്യയുടെ മകളുടെ ആറുവയസുള്ള കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്.
കുട്ടിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
കാസര്‍ക്കോട് ജില്ലക്കാരനായ രാജു ഏതാനും വര്‍ഷം മുന്‍പ് ജോലിക്കായി പടിയൂരിലെത്തിയതായിരുന്നു. ഇവിടെ വെച്ച് രണ്ടാം വിവാഹം കഴിച്ച് ഭാര്യയുടെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു.
കുട്ടിയില്‍ നിന്നും പീഡനവിവരമറിഞ്ഞ അമ്മ ഇരിക്കൂര്‍ പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് കണ്ണൂര്‍ ചൈല്‍ഡ് ലൈനില്‍ വിളിച്ചറിയിക്കുകയുമായിരുന്നു. കുട്ടിയുടെ മെഡിക്കല്‍ പരിശോധന നടത്തി. തുടര്‍ന്ന് പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് നാട്ടില്‍ ഭാര്യയും മക്കളുമുണ്ട്.