മൂവാറ്റുപുഴ: വൃദ്ധ ദമ്പതികള്‍മാത്രം താമസിക്കുന്ന മൂവാറ്റുപുഴ പെരിങ്ങഴയില്‍ ഫയര്‍ ഫോഴ്സ് മരുന്ന് എത്തിച്ചു. പെരിങ്ങഴ ചേറ്റൂര്‍ വീട്ടില്‍ വൃദ്ധരായ ടി. ജെ. ജോര്‍ജ്ജും, ഭാര്യ ലീലാമ്മയും തനിച്ചാണ് താമസിക്കുന്നത്. ഇവര്‍ സ്ഥിരമായി കഴിച്ചുകൊണ്ടിരുന്ന മരുന്ന് തീര്‍ന്നിട്ട് ദിവസങ്ങളായി. തങ്ങള്‍ കഴിക്കുന്ന മരുന്ന് മൂവാറ്റുപുഴയില്‍ നിന്നു ലഭിക്കും. എന്നാല്‍ കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആരും വെളിയിലിറങ്ങാന്‍ തയ്യാറായിരുന്നില്ല. ഇതോടെ മരുന്നു കഴിക്കലും നിര്‍ത്തേണ്ടിവന്നു. മരുന്ന് വാങ്ങാന്‍ കഴിയുന്നില്ലെന്ന വിവരം തിരുവനന്തപുരത്ത് താമസിക്കുന്ന മകള്‍ ഷീബയെ വിളിച്ച് പറഞ്ഞു . തിരുവന്തപുരം ഫയര്‍ ആന്‍ഡ് റെസ്ക്യൂസ് സര്‍വീസില്‍ ബന്ധപ്പെട്ടപ്പോള്‍ മൂവാറ്റുപുഴ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസിന്റെ നമ്പര്‍ നല്കി.മൂവാറ്റുപുഴ ഫയര്‍ ആന്‍ഡ് റെസ്ക്യൂസ് ഓഫീസില്‍ വിളിച്ച് കാര്യങ്ങള്‍ വിശദീകരിച്ച് മരുന്നിന്റെ പേര് അടങ്ങിയ കുറിപ്പ് വാട്സാപ്പ് ചെയ്തു കൊടുക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് സംഘം മൂവാറ്റുപുഴ സേവന മെഡിക്കല്‍സില്‍ നിന്നും മരുന്ന് വാങ്ങി പെരിങ്ങഴയിലെ ചേറ്റൂര്‍ വീട്ടിലെത്തിച്ചു.