തൊടുപുഴ: ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് സഹായം എത്തിച്ച് ജില്ലാ പോലീസ് സഹകരണ സംഘം. ആദിവാസി, പിന്നോക്ക മേഖലയിലെ തെരഞ്ഞെടുക്കപ്പെട്ട വിവിധ സ്കൂളുകളില്‍ ആയിരത്തോളം കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്കി.
വാഴത്തോപ്പ് ഗവ. എല്‍.പി. സ്കൂളില്‍ പ്രിന്റര്‍, വൊക്കേഷണല്‍ എച്ച്.എസ്.എസില്‍ സൗണ്ട് ബോക്സ്, അരിക്കുഴ ഗവ.എല്‍.പി.സ്കൂളില്‍ എല്‍.സി.ഡി പ്രൊജക്ടര്‍ എന്നിവ നല്കി. പൈനാവ് സ്വപ്നഗ്രാമം, കോഴിമല, പൂമാല എന്നിവിടങ്ങളിലും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പോലീസ് സഹകരണ സംഘം പ്രസിഡന്റ് ജോസഫ് കുര്യന്, വൈസ് പ്രസിഡന്റ് കെ.എസ്.ഔസേപ്പ്, ഭരണ സമിതി അംഗങ്ങളായ പി.കെ.ബൈജു, എച്ച്.സനല്‍, ഷിജിമോള്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ നേതൃത്വം നല്കി.
അരിക്കുഴ ഗവ.എല്‍.പി സ്കൂളില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് കെ.എസ്. ഔസേപ്പ് എല്‍.സി.ഡി പ്രൊജക്ടര്‍ കൈമാറി. പി.ടി.എ പ്രസിഡന്റ് സി.കെ. ലതീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈനി ഷാജി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ശോഭന രമണന്, ഹെഡ്മാസ്റ്റര് എന്‍.എം. അബ്ദുള്‍ മജീദ്, സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ പി.കെ. ബൈജു, സനല്‍ ചക്രപാണി തുടങ്ങിയവര്‍ പ്രസംഗിച്ചു.