പത്തനംതിട്ട: ജില്ലയില്‍ കൊറോണ വൈറസ് ലക്ഷണങ്ങളുമായി ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്ന 12 പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. ഇന്നലെ പുതുതായി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച 15 പേരില്‍ ഒരാള്‍ക്ക് രോഗ ലക്ഷണം ഉണ്ട്. ആകെ 25 പേരാണ് ജില്ലയില്‍ ആശുപത്രികളില്‍ നീരീക്ഷണത്തിലുളളത്. ഇക്കൂട്ടത്തില്‍ ഏഴ് പേര് രോഗം സ്ഥിരീകരിച്ചവരാണ്. 969 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. റാന്നിയിലും പന്തളത്തും രണ്ട് ആശുപത്രികള്‍ ഏറ്റെടുത്ത് ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ ജിയോ ടാഗിങ് സംവിധാനം വഴി നിരീക്ഷിക്കുന്നുണ്ട്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് ഭക്ഷണ വിതരണത്തിന് സംവിധാനം ഏര്‍പ്പെടുത്തി. വൈറസ് പടരുന്ന സാഹചര്യത്തില്‍ ലോകം മുഴുവന്‍ അതീവ ജാഗ്രതയിലാണ്. കോവിഡ് 19 ബാധയെ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു കഴിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിവേഗം ആളുകളിലേക്ക് രോഗം പകരുന്ന നിലയായതിനെ തുടര്‍ന്നാണ് പ്രഖ്യാപനം. നൂറിലധികം രാജ്യങ്ങളില്‍ അപകടകരമായ രീതിയിലാണ് വൈറസ് പടര്‍ന്ന് പിടിക്കുന്നത്.