കാബൂള്‍: അഫ്ഗാനിസ്താനില്‍ ഷിയാ നേതാവിന്റെ ചരമവാര്‍ഷികദിനാചരണത്തിനിടെ തോക്കുധാരി നടത്തിയ വെടിവെപ്പില്‍ 27 പേര് കൊല്ലപ്പെട്ടു. 61 പേര്‍ക്ക് പരിക്കേറ്റു. ഷിയാ നേതാവ് അബ്ദുല്‍ അലി മസാരിയുടെ 25-ാം ചരമവാര്‍ഷികത്തില്‍ കാബൂളിനു സമീപമുള്ള ദഷ്തെ ബര്‍ച്ചി നഗരത്തില്‍നടന്ന പ്രാര്ഥനാച്ചടങ്ങിലാണ് ആക്രമണമുണ്ടായത്. അഫ്ഗാന് ചീഫ് എക്സിക്യുട്ടീവും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അഷ്റഫ് ഗനിയുടെ പ്രധാന എതിരാളിയുമായിരുന്ന അബ്ദുള്ള അബ്ദുള്ളയടക്കമുള്ള പ്രമുഖ രാഷ്ട്രീയനേതാക്കള്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. 32 പേര് കൊല്ലപ്പെട്ടതായി അനൗദ്യോഗിക വിവരങ്ങളുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.