തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിന്റെ പേരില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഈ സാഹചര്യത്തില്‍ വിഷയത്തെക്കുറിച്ച് കൂടുതല്‍ പരസ്യ പ്രതികരണത്തിനില്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ഗവര്‍ണര്‍ പറഞ്ഞു. പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ സംഭവത്തിലെ സൂത്രധാരനായ മഹേഷ് ഉള്‍പ്പടെ നാല് പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. കേസിലെ രണ്ടാം പ്രതിയാണ് മഹേഷ് എന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. ഒന്നാം പ്രതി വിഷ്ണു, ആറും ഏഴും പ്രതികളായ നിധിന്, ഭാര്യ ഷിന്റു എന്നിവരും അറസ്റ്റിലായിരുന്നു.